ടാർ വീപ്പകൾ മോഷണം

നീലേശ്വരം: റോഡ് നിര്‍മ്മാണത്തിനായി ഇറക്കി വെച്ച പത്ത് ബാരല്‍ ടാര്‍ മോഷണം പോയതായി പരാതി
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം-വാളൂര്‍ റോഡ് നിര്‍മ്മാണത്തിനായി ഇറക്കിയ 42 ബാരല്‍ ടാറില്‍ നിന്നുമാണ് 10 ബാരൽ മോഷണം പോയത്. കരാറുകാരനായ നീലേശ്വരം തൈക്കടപ്പുറത്തെ പി.വി.സുകുമാരനാണ് റോഡ് നിര്‍മ്മാണത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് കരിന്തളത്ത് ടാറും മറ്റ് റോഡ് നിര്‍മ്മാണ സാമഗ്രികളും ഇറക്കിയിരുന്നത്.. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സുകുമാരന്‍ സ്ഥലത്തുചെന്ന് നോക്കിയപ്പോഴാണ് ഇറക്കിവെച്ച ടാറില്‍ 10 ബാരല്‍ കാണാനില്ലെന്ന് മനസ്സിലായത്. മൂന്നാഴ്ച മുമ്പ് ഒരു മിനിലോറിയില്‍ വന്ന ചിലര്‍ ടാര്‍ വീപ്പ കയറ്റിക്കൊണ്ടുപോകുന്നതായി സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. കരാറുകാരന്റെ ആള്‍ക്കാരാണ് ടാര്‍ കൊണ്ടുപോകുന്നതെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്. നീലേശ്വരം പോലീസില്‍ പരാതി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: