മക്കളെ മർദിച്ച സംഭവം: അമ്മയുടെയും ആൺസുഹൃത്തിന്റെയും പേരിൽ കേസ്

അഴീക്കോട്: മക്കളെ മർദിച്ച സംഭവത്തിൽ അമ്മയുടെയും ആൺസുഹൃത്തിന്റെയും പേരിൽ വളപട്ടണം പോലീസ് കേസടുത്തു. കച്ചേരിപ്പാറയിൽ താമസിക്കുന്ന ആശ (35), ലിബിൻ ചാക്കോ (45) എന്നിവരുടെ പേരിലാണ് കേസ്. 2020 സെപ്റ്റംബർമുതൽ 13-ഉം 11-ഉം ഏഴും വയസ്സുള്ള ആശയുടെ മക്കളെ വീടിനകത്ത് പൂട്ടിയിട്ടു ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. 13 വയസ്സുകാരന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ സംരക്ഷണത്തിന് ചുമതലയുള്ള ചൈൽഡ് ലൈനിലും നേരത്തെ പരാതി ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: