കുറ്റിപ്പുറത്ത് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ രണ്ട്പേര്‍ മരിച്ചു

കുറ്റിപ്പുറത്ത് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ രണ്ട്പേര്‍ മരിച്ചു
കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: