പാലിയേറ്റീവ് സ്‌നേഹസംഗമം

 

പാലിയേറ്റീവ് പരിചരണത്തിൽ ഉൾപ്പെട്ടവരുടെ സ്‌നേഹസംഗമംപയ്യാമ്പലം മർമ്മര ബീച്ചിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.   സംഗമത്തിൽ പങ്കെടുത്തവർക്ക്  എ ഡി എം മുഹമ്മദ് യൂസഫ് ഉപഹാരം നൽകി.  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ പാലിയേറ്റീവ് ദിന സന്ദേശം നൽകി. ഡോ. വി പി രാജേഷ്, ഡോ. സി വി പി ഇസ്മയിൽ, കെ എൻ അജയ്, എ കെ സനോജ്, വിഷ്ണു മുരളി, പി കെ ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. പലവിധ അസുഖങ്ങളാലും അപകടങ്ങൾ സംഭവിച്ചും വീടുകളിൽ കഴിയുന്ന ഇവർക്ക് ഒത്തു ചേരാനുള്ള അവസരമൊരുക്കിയത് ജില്ല ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ്. 

       സംഗമത്തിൽ പങ്കെടുത്തവർ കലാ പരിപാടികൾ അവതരിപ്പിച്ചു. പാട്ടും നൃത്ത വുമായിവിവിധ പരിപാടികൾ നടന്നു.പാലിയേറ്റീവ് രംഗത്തെ വിദ്യർത്ഥി കൂട്ടായ്മയായ എസ് ഐ പി സി അംഗങ്ങൾ ഇവരുടെ സഹായത്തിനായി മുഴുവൻ സമയവും കൂടെ നിന്നു. നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: