നാവിക അക്കാദമിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിലെ കരാർ കമ്പനിയായ ജി ഫോർ എസ് അക്കാദമിയിലെ ഐഎൻടിയുസി തൊഴിലാളികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഐ എൻ ടി യു സി ഏഴിമല യൂണിറ്റ് നാവിക അക്കാദമി പയ്യന്നൂർ ഗെയിറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് വി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ: ഡി കെ ഗോപിനാഥ്,

ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ആർ വേണു, റിജിണൽ പ്രസിഡന്റ്കെ എം ശ്രീധരൻ,പി വി സുരേന്ദ്രൻ, അപ്യാൽ രാമചന്ദ്രൻ, കെ വി മോഹനൻ ,സുരേഷ് ബാബു കെ, പി പി നാരായണി സംസാരിച്ചു.കെ വി ബാലകൃഷ്ണൻ സ്വാഗതവും

കെ എം രജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: