കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം നാളെ സമാപിക്കും

ശ്രീകണ്ഠപുരം: കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ബുധനാഴ്ച പുലർച്ചയോടെ സമാപിക്കും. ചൊവ്വാഴ്ച രാത്രി തിരുവപ്പനയുടെ സമാപന ചടങ്ങുകൾ നടക്കും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ വാണവരെ ഏൽപ്പിക്കും. ശുദ്ധികർമത്തിനുശേഷം വാണവരുടെ അനുവാദംവാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും വെള്ളാട്ടവും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽനിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും. ഇതിനുശേഷമാണ് അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മടങ്ങുക. തുടർന്ന് മലകയറ്റൽ ചടങ്ങുമുണ്ടാവും. ഉത്സവംകഴിഞ്ഞ് മൂന്നാമത്തെദിവസം ചന്തൻ നടത്തുന്ന കരിയടിക്കലോടെ തിരുവപ്പന മഹോത്സവച്ചടങ്ങുകൾ പൂർത്തിയാകും. വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ആൾപ്രവേശനം അനുവദിക്കുകയുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: