കെ.പി.വി.യു. ജില്ലാ സമ്മേളനം

പയ്യന്നൂർ: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 15, 16 തീയതികളിൽ പയ്യന്നൂരിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 15-ന് രാവിലെ ഷേണായ് സ്ക്വയറിൽ നടക്കുന്ന ഫോട്ടോ പ്രദർശനം സി.കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമ്മേളന സപ്ലിമെന്റിന്റെ പ്രകാശനം ടി.ഐ.മധുസുദനൻ നിർവഹിക്കും. 16-ന് രാവിലെ പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.വി. കുഞ്ഞപ്പൻ, കൺവീനർ പ്രദീപ് റെയ്ൻ, കെ.യു.രാധാകൃഷ്ണൻ, കെ.കെ. കൃഷ്ണൻ, എം.സത്യൻ, പി.സുജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: