ചരിത്രത്തിൽ ഇന്ന്: ജനുവരി 15

ഇന്ന് വിക്കി പിഡിയ ദിനം…

ഇന്ന് ദേശീയ കരസേനാ ദിനം. 1949 ൽ ഇന്നേ ദിവസമാണ് ബ്രിട്ടിഷ് ആർമിയിൽ നിന്ന് ഇന്ത്യൻ സൈന്യം സ്വതന്ത്രമായി ജനറൽ ( പിന്നിട് ഫീൽഡ് മാർഷൽ ) കെ.എം. കരിയപ്പയുടെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യൻ സൈന്യം നിലവിൽ വന്നത്…

1535 .. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി ഹെന്റി എട്ടാമൻ രാജാവ് സ്വയം പ്രഖ്യാപിക്കുന്നു..

1559- എലിസബത്ത് ഒന്ന് ഇംഗ്ലണ്ടിലെ രാജ്ഞിയായി അധികാരമേറ്റു…

1759.. ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയം പൊതുജനങ്ങൾ ക്കായി തുറന്ന് കൊടുത്തു.

1784- കൊൽക്കൊത്ത യിൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു…

1892- ജയിംസ് നയിം സ്മിത്ത് ബാസ്കറ്റ് ബോൾ നിയമങ്ങൾ പ്രഖ്യാപിച്ചു…

1938- മലയാളത്തിലെ ആദ്യ സംസാരിക്കുന്ന ചിത്രം ബാലൻ റിലീസായി.

1941- ഞാൻ പോയാൽ അദ്ദേഹം ( നെഹ്റു ) എന്റെ ഭാഷ സംസാരിക്കും എന്ന് മഹാത്മജി എ ഐ സി സി സമ്മേളനത്തിൽ നെഹ്റുവിനെ വിശേഷിപ്പിച്ചു…

1973- വിയറ്റ്നാം വെടി നിർത്തൽ – അമേരിക്കൻ പ്രസിഡണ്ട് നിക്സൻ ഉത്തരവിട്ടു..

1990- ഇന്ത്യയിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാകുന്ന ആദ്യ MLA ആയി ആർ.ബാലകൃഷ്ണപ്പിള്ള മാറി. വർക്കല രാധാകൃഷ്ണൻ ആയിരുന്നു സ്പീക്കർ..

1992- യുഗോസ്ലാവ്യ രണ്ടായി ക്രൊയേഷ്യയും സ്ലോവാനിയയും നിലവിൽ വന്നു…

2001- വിക്കി പീഡിയ ഓൺലൈൻ നിലവിൽ വന്നു… (ഇന്ന് വിക്കി പിഡിയ ദിനം)

ജനനം

1412- ഫ്രഞ്ച് ധിര വനിത ജുവൻ ഓഫ് ആർക്ക്. 19 മത് വയസ്സിൽ 1431 ൽ രക്ത സാക്ഷിയായി..

1889- സെയ്ഫുദ്ദീൻ കിച്ച് ലു- സ്വാതന്ത്യ സമര സേനാനി – ഇദ്ദേഹത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ജനകീയ സമരത്തെയാണ് ജാലിയൻ വാലാബാഗിൽ കൂട്ടക്കുരുതിക്ക് ഇരയാക്കിയത്..

1908- എഡ്വാർഡ് ടെല്ലർ.. ഹൈഡ്രജൻ ബോംബിന്റെ പിതാവ്..

1926- കെ ഡി യാദവ് – ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് ജേതാവ്.. 1952… ഹെൽസിങ്കി – ഗുസ്തി – വെങ്കലം

1928- എം.വി. ദേവൻ – സാഹിത്യകാരൻ, കാർട്ടൂണിസ്റ്റ്, ദേവസ്പന്ദനം ആത്മകഥ.

1929- മാർട്ടിൻ ലൂതർ കിങ് ജൂനിയർ – കറുത്ത വർഗക്കാരുടെ പോരാട്ട നേതാവ് – നോബൽ ജേതാവ്.. എനിക്കും ഒരു സ്വപ്നമുണ്ട് എന്ന വിഖ്യാത പ്രസംഗശിൽപ്പി.

1934- വി.എസ്. രമാദേവി – മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ ഇരുന്ന ഏക വനിത..

1940- അണ്ണാ ഹസാരെ – പൊതു പ്രവർത്തകൻ – ലോക്പാൽ ബില്ലിനായുള്ള പോരാട്ടം വഴി ശ്രദ്ധേയനായി.

1940- മാള അരവിന്ദൻ.. മലയാളത്തിലെ പ്രശസ്ത ഹാസ്യ താരം…

1951- പ്രതിഷ് നന്ദി – വിഖ്യാത പത്ര പ്രവർത്തകൻ..

1956- മായാവതി – ബി എസ് പി. നേതാവ്.. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി..

1966- ഭാനുപ്രിയ – ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം

ചരമം

1868- രാം ഗോപാൽ ഘോഷ്.. സാമൂഹ്യ പരിഷ്കർത്താവ്.. യങ് ബംഗാൾ ഗ്രൂപ്പ് സംഘടനാ സ്ഥാപകൻ..

1998- ഗുൽസാരിലാൽ നന്ദ.. രണ്ട് തവണ ആക്ടിങ് പ്രധാനമന്ത്രിയായ നേതാവ്…

2009 – തപൻ സിൻഹ – ബംഗാളി ചലച്ചിത്ര സംവിധായകൻ..

2012 – ഹേമായി വ്യാരവല്ല. വനിതാ ഫോം ട്ടാഗ്രാഫർമാർ അപുർവ മായിരുന്ന കാലത്ത് ആ മേഖലയിൽ കരുത്തു കാട്ടിയ നിരവധി അപൂർവ ചിത്രങ്ങൾ ലോകത്തിന് സമ്മാനിച്ച വനിത..

2016.. ജെ.എഫ്.ആർ. ജേക്കബ്ബ്.. 1971 ലെ ബംഗ്ലാദേശ് വിമോചന ത്തിനായുള്ള ഇന്ത്യ – പാക്ക് യുദ്ധത്തിലെ മുന്നണി പോരാളി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: