കണ്ണൂർ കേളകത്ത് യുഡിഎഫ് പ്രവർത്തകർക്കെതിരെ ആക്രമണം; 8 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

കണ്ണൂര്‍ കേളകം വളയംചാലില്‍ ഇലക്ഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങിയ സ്ഥാനാർത്ഥികൾ ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർക്കെതിരെ അക്രമണം. എട്ടോളം പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരതരമായി പരിക്കേറ്റ മൂന്ന് പേരെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി വൽസമ്മ ജോസഫ്, മകൾ ജിംഷ കെ ജോസ് , ഭർത്താവ് ജോസ് കളപ്പുര, കേളകം പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർത്ഥി ജൂലി ബോബി , മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജോസ് നടപ്പുറം , മക്കളായ ലിജോ വർഗ്ഗീസ്, സിജോ വർഗ്ഗീസ്, സിബിൻ വർഗ്ഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. വളയംചാൽ കോളനിയുടെ സമീപത്തായാണ് അക്രമണം നടന്നത്. സിപിഐ എം പ്രവർത്തകരാണ് അക്രമണം നടത്തിയത് എന്ന് കോൺഗ്രസ് ആരോപിച്ചു. സിജോയുടെ ഒന്നരപവൻ്റെ മാലയും അക്രമികൾ അപഹരിച്ചതായി പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: