കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ സിപിഎം ബോംബേറ്

കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ സിപിഎം ബോംബേറ്. 21 ആം വാർഡായ സി എച് നഗറിലെ ബിജെപി സ്ഥാനാർഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേരാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്ത് വീണു പൊട്ടി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.