കണ്ണൂരിൽ കനത്ത പോളിംഗ്; വോട്ടർമാരുടെ നീണ്ട നിര; പോളിംഗ് രാത്രി വൈകിയും നീണ്ടേക്കാം

വടക്കൻ കേരളത്തിൽ അവസാനമണിക്കൂറിൽ ആവേശത്തോടെയാണ് പോളിംഗ് സമാപിക്കുന്നത് . അഞ്ചേമുക്കാല്‍ വരെ 78 ശതമാനത്തിലേറെപ്പേര്‍ വോട്ടു ചെയ്തു. പല സ്ഥലങ്ങളിലും ഇപ്പോഴും നീണ്ട ക്യുവാണ്. തിരൂരിൽ നഗരസഭയുടെ 9ാം വാർഡിലെ ചെമ്പ്ര സ്കൂളിലെ ബൂത്തിലാണ് ഇപ്പോഴും നീണ്ട ക്യൂ ദൃശ്യമാകുന്നത്. സ്ത്രീകടക്കം നൂറകണക്കിന് വോട്ടർമാരാണ് ക്യൂവിലുള്ളത്. രാത്രി വൈകിയും പോളിങ് നീളാനാണ് സാധ്യത. വിഡിയോ സ്റ്റോറി കാണാം. മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലാണ് ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 78 പോളിംഗ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വടക്കൻ കേരളത്തിൽചില ബൂത്തുകളില്‍ പോളിംഗ് തുടരുന്നുണ്ട്.

അവസാന അരമണിക്കൂറിൽ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്.

സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷൻമാർ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

ഏറ്റവുമൊടുവിൽ ലഭ്യമായ പോളിംഗ് ശതമാനം ഇങ്ങനെയാണ്:

ആകെ നാല് ജില്ലകളിലെ പോളിംഗ് ശതമാനം – 77.11

കാസർഗോഡ് – 75. 62
കണ്ണൂർ – 76.83
കോഴിക്കോട് – 77.32
മലപ്പുറം – 77.59

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: