കണ്ണൂർ ജില്ലയിൽ ഇന്ന് 176 പേര്‍ക്ക് രോഗമുക്തി


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 35727 ആയി. ഇവരില്‍ 176 പേര്‍ തിങ്കളാഴ്ച (ഡിസംബർ 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32250 ആയി. 179 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2951 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2502പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2502 പേര്‍ വീടുകളിലും ബാക്കി 483 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 80, തലശ്ശേരി ജനറല്‍  ആശുപത്രി- 44, ടെലി ഹോസ്പിറ്റൽ – 6, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 98, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 20, എ കെ ജി ആശുപത്രി- 23,  ജിം കെയര്‍- 9, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 16, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 7, സ്പെഷ്യാലിറ്റി- 1,  പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 134 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 22349 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22349 പേരാണ്. ഇതില്‍ 21825 പേര്‍ വീടുകളിലും 524 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 340420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 340119 എണ്ണത്തിന്റെ ഫലം വന്നു. 301 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: