ചിറക്കലിൽ 6 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റീനാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ സുദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചിറക്കലിലെ വാടക കോർട്ടേഴ്സിൽ വച്ച് 6 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പള്ളിപ്പറമ്പ് സ്വദേശി കാരോത്തു വീട്ടിൽ റംഷീദിനെ (28) ആണ് ചിറക്കൽ എട്ടാം വാർഡിലെ വാടക കോർട്ടേഴ്സിൽ നിന്ന് പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ സംഘത്തിൽ പ്രിവൻറ് ഓഫീസർ സി കെ ബിജു ഷജിത്ത് കെ. GPo സജി ടി എസ് ,സി.ഇ. ഒ ജസ്ന പി. ക്ലമന്റ് ഇസ്മായിൽ എന്നിവർ ഉണ്ടായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: