വോട്ടെടുപ്പിനിടെ നാദാപുരത്ത് സംഘർഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പിൽ സംഘർഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർ അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കനത്ത പോളിങ്ങായിരുന്നു നാദാപുരം മേഖല അടക്കമുള്ളയിടങ്ങളിൽ രാവിലെ മുതൽക്ക് തന്നെയുണ്ടായത്. കോവിഡ് കാലമായത് കൊണ്ട് തന്നെ പലരും രാവിലെ ആറ് മണിക്ക് തന്നെയെത്തി ബൂത്തുകൾക്ക് മുന്നിൽ കാത്ത് നിൽക്കുന്ന അവസ്ഥയുണ്ടായി.

സാമൂഹിക അകലമടക്കം പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. നാട്ടുകാർ തടിച്ച് കൂടുന്ന അവസ്ഥയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസുകാരടക്കം ഏറെ പണിപ്പെടുന്ന കാഴ്ചയും കാണാനായി. തെരുവംപറമ്പിൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും വൻ പോലീസ് സന്നാഹമാണ് നാദാപുരം മേഖലയിലാകെ ഒരുക്കിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: