ബി.ജെ.പി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട് കോടഞ്ചേരിയിൽ ബി.ജെ.പി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ് സ്ഥാനാർഥി വാസു കുഞ്ഞനാണ് പരുക്കേറ്റത്. സ്ഥാനാർഥി സഞ്ചരിച്ചിരുന്ന ബൈക്ക് പന്നി കുത്തി വീഴ്ത്തുകയായിരുന്നു. പുലർച്ചെ അഞ്ചേമുക്കാലിനാണ് സംഭവം. നെല്ലിപൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സ്ഥാനാർഥിയെ.
Panni