തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ പോവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണ് ഇന്ന്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾ ഇന്ന് വോട്ട് ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ വോട്ട് ചെയ്യാൻ പോവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1) മാസ്‌ക് നിർബന്ധമായും ധരിക്കുക, വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

2) വോട്ട് ചെയ്യാൻ ക്യൂ നിൽകുമ്പോൾ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക.

3) വോട്ട് ചെയ്യാൻ ബൂത്തിൽ കയറുന്ന സമയത്ത് നൽകുന്ന സാനിറ്റൈസർ ഉപയൊഗിച്ച് കൈ തുടക്കുക, വോട്ട് ചെയ്‌തതിന്‌ ശേഷവും ഇതേപോലെ സാനിറ്റൈസർ ഉപയോഗിക്കണം.

4) ബൂത്തിൽ സജ്ജീകരിച്ച രജിസ്റ്ററിൽ ഒപ്പ് വെക്കുന്നതിനായി സ്വന്തം പെന കയ്യിൽ കരുതുക.

5) വോട്ട് ചെയ്യാനായി തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതുക, പോളിംഗ് ബൂത്തിൽ കയറുന്ന സമയത്ത് കാർഡ് പ്രിസൈഡിങ് ഓഫിസർക്ക് മുൻപാകെ ഹാജരാക്കണം. അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഇവയാണ്: സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാണ് തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്

6) ബൂത്തിനകത്ത് വെച്ച് ഒരു കാരണവശാലും മാസ്‌ക് അഴിച്ച് മാറ്റരുത്, എന്നാൽ പ്രെസൈഡിങ് ഓഫിസർ ആവശ്യപ്പെട്ടാൽ മാസ്‌ക് അഴിച്ച് മുഖം കാണിച്ച് കൊടുക്കേണ്ടതാണ്.

7) തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്, ഇതിനായി മൂന്ന് വോട്ടിംഗ് മെഷീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യത്തെ മെഷീനിൽ ഗ്രാമ പഞ്ചായത്തിലേക്കും രണ്ടാമത്തെ മെഷീനിൽ ബ്ളോക്ക് പഞ്ചായത്തിലേക്കും മൂന്നാമത്തെ മെഷീനിൽ ജില്ലാ പഞ്ചായത്തിലേക്കുമാണ് വോട്ട് ചെയ്യേണ്ടത്. വോട്ട് ചെയ്യുന്ന സമയത്ത് മെഷീൻ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തുക, ശേഷം വോട്ട് ചെയ്യാനുദ്ദേശിക്കുന്നത് ആർക്കാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വോട്ട് രേഖപ്പെടുത്തുക.

8) വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അനുവദിക്കപ്പെട്ട മാർഗത്തിലൂടെ പുറത്ത് പോവുക.

ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്, ജനാധിപത്യ വിശ്വാസികൾ നിർബന്ധമായും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഏവർക്കും ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ തിരഞ്ഞെടുപ്പ് ആശംസകൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: