വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.

തദ്ദേശ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ടമാണ് നാളെ. നാല് വടക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: