കൊച്ചിയിലെ റോഡിലെ കുഴികള്‍ ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സംഭവത്തില്‍ നാണക്കേടുകൊണ്ട് തലകുനിക്കുന്നുവെന്ന് കോടതി പറഞ്ഞു. മരിച്ച യദുലാലിന്റെ കുടുംബത്തോട് മാപ്പു പറയുന്നുവെന്നും കോടതി പറഞ്ഞു.കൊച്ചിയിലെ റോഡുകളിലെ നിലവിലെ സ്ഥിതിയറിയാന്‍ കോടതി അമിക്യുസ് ക്യുറിയെ നിയമിച്ചു. മൂന്നു അഭിഭാഷകരെയാണ് അമിക്യുസ് ക്യൂറിയായി നിയമിച്ചത്.മരണം ഒളിച്ചിരിക്കുന്ന കുഴികളാണ് പലതും. അടയ്ക്കുമെന്ന് പറയുന്നതല്ലാതെ ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായത്. ഇനിയും എത്ര ജീവന്‍ ബലികൊടുത്താലാണ് ഈ നാട് നന്നാകുകയെന്നും കോടതി ചോദിച്ചു. ഉത്തരവിടാന്‍ മാത്രമേ കോടതിയ്ക്ക് കഴിയൂ. ഉദ്യോഗസ്ഥിരിലുള്ള വിശ്വാസം നഷ്ടമായെന്നും കോടതി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: