തളിപ്പറമ്പ കരിമ്പത്തെ ക്ലോറിന്‍ വാതക ചോര്‍ച്ച: 15 പേർ ആശുപത്രിയില്‍

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫീസിന് സമീപം ക്ലോറിന്‍ വാതക ടാങ്കില്‍ ചോര്‍ച്ച. ശ്വാസതടസം അനുഭവപ്പെട്ട പരിസരവാസികളായ 15 പേരെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറിയം (63),റിസ്വാന്‍ (01),ജസ്ന(23),ഫാത്തിമ(10), സെയിറ (26), ഫാത്തിമ(18), മിസ് വാഹ(1.5), നഫീസ(38), ഇര്‍ഷാദ്(28), സല്‍മത്ത്(23), ജമീല(48), റിസ്വാന(1.5), ജന്‍ഫിസാന(2.5), ഷബിന(32), ഇര്‍ഫാന്‍(5) എന്നിവരാണ് ആശുപത്രിയിലുള്ളത്. പ്രദേശത്തെ അഞ്ച് വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രി 8.45നാണ് തളിപ്പറമ്ബ് താലൂക്ക് ആശുപത്രിക്ക് സമീപം ഫാറൂഖ് നഗറിലെ വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫീസ് പരിസരത്ത് ക്ലോറിന്‍ വാതകചോര്‍ച്ചയുണ്ടായത്.
തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് ശ്വാസതടസ്സവും മറ്റ് കടുത്ത അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാതകചോര്‍ച്ച കണ്ടെത്തിയത്.നാട്ടുകാര്‍ ഉടന്‍ പോലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് ടാങ്കിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: