ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് ഡിസംബർ 16 മുതൽ 25 വരെ

ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് 16 മുതൽ 25 വരെ നടത്തുമെന്ന് റഹ്‌മാനിയ ദർസ് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16-ന് മഗ്‌രിബ് നമസ്കാരത്തിനുശേഷം ഹംസ ഫൈസി പതാക ഉയർത്തും. രാത്രി എട്ടിന് പി.കെ.പി. ഉസ്താദ് ഉറൂസ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. സലിം നദ്‌വി മുഖ്യപ്രഭാഷണം നടത്തും. 25-ന് കൂട്ട സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: