രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനതാവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രനീക്കം

ദില്ലി: രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിനുള്ള താത്പര്യ പത്രം [ Expression of Interest] സമര്‍പ്പിക്കുന്നതിനുള്ള ബിഡ്ഡുകള്‍ ഈ മാസം പകുതിയോടെ ക്ഷണിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍. എന്‍ ചൗബേ പറഞ്ഞു. സാമ്ബത്തിക കാര്യ വകുപ്പ് ബിഡിന് അംഗീകാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
നേരത്തെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേദിയില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കരുതെന്നും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു വേദിയില്‍ ഇരിക്കെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ സ്വാകാര്യവത്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാവുകയാണ്. പബ്ലിക് – പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയിലാണ് സ്വകാര്യവത്കരണം. തിരുവനന്തപുരത്തിന് പുറമെ ജയ്പുര്‍, ലക്‌നൗ, അഹമ്മദാബാദ്, ഗോഹട്ടി, മംഗലാപുരം എന്നീ എയര്‍പോര്‍ട്ടുകളാണ് സ്വകര്യമേഖലക്ക് കൈമാറാന്‍ ഒരുങ്ങുന്നത്.

നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഈ വിമാനത്താവളങ്ങളുടെ 80 ശതമാനം ഷെയറുകള്‍ ഏറ്റെടുക്കുന്ന കമ്ബനിക്ക് ലഭിക്കും. 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നിയന്ത്രണം സ്വകാര്യ കമ്ബനിക്കാകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: