സ്കൂളുകളിൽ ഇനി കഞ്ഞിപ്പുരയും കഞ്ഞിടീച്ചറും ഇല്ല.ഉച്ചക്കഞ്ഞി രജിസ്റ്ററും പാടില്ലെന്ന് സർക്കാർ ഉത്തരവ്

കണ്ണൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി കഞ്ഞിപ്പുരയും കഞ്ഞിടീച്ചറും ഇല്ല.ഉച്ചക്കഞ്ഞി രജിസ്റ്ററും പാടില്ലെന്ന് സർക്കാർ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ ഐഎഎസ് പുറത്തിറക്കിയ എൻഎം(എ) 1/61202/2018/ഡി പി ഐ എന്ന ഉത്തരവിലാണ് ഈ നിർദേശമുള്ളത്.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം പൂർണമായും ഒഴിവാക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.സ്കൂളുകളിൽ ഉച്ചയ്ക്ക് കുട്ടികൾക്ക് കഞ്ഞിയും പയറും എന്ന സമ്പ്രദായം മാറ്റി ചോറും കറികളും അടങ്ങുന്ന ഉച്ചഭക്ഷണം നൽകിതുടങ്ങിയിട്ട് ഏറെ വർഷക്കാലമായി.എന്നിട്ടും പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗികരേഖകളിലടക്കം ഉച്ചഭക്ഷണം എന്ന വാക്കിനുപകരം ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നിർദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: