കുവൈത്തില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കെ.കെ.എം.എ സാല്‍മിയ ബ്രാഞ്ച് ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ കുവൈത്തില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് കെ.കെ.എം.എ സാല്‍മിയ ബ്രാഞ്ച് ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . എയര്‍ ഇന്ത്യ , ഇന്‍ഡിഗോ , കുവൈറ്റ് എയര്‍വൈസ് , അല്‍ജസീറ എയര്‍വൈസ് തുടങ്ങിയ എല്ലാ വിമാന കമ്പനികളും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു കെ കെ എം എ ഈ കമ്പനികള്‍ക്കു നിവേദനം അയച്ചു . കണ്ണൂര്‍ കാസറഗോഡ് കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ കുവൈത്തിലുണ്ട് . കേരളം കേന്ദ്ര സര്‍ക്കാരുകള്‍ കുവൈത്തിലേക്കുള്ള സര്‍വീസിനായി താല്പര്യം എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധപ്പെട്ട അധികൃതര്‍ക്കു നിവേദനം അയച്ചു.സാല്‍മിയ സുന്നി സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗം പി.കെ അക്ബര്‍ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു .

എന്‍ കെ അബ്ദുള്‍റസാഖ് അദ്യക്ഷനായിരുന്നു . മുഹമ്മദ് അലി പട്ടാമ്പി വാര്‍ഷിക റിപ്പോര്‍ട്ടും , ഹബീബ് റഹ്മാന്‍ വരവ് ചെലവ് കണക്കും അലി മാത്ര ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ , വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ , ഹംസ പയ്യന്നൂര്‍ , കെ സി ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു . അലി കരിമ്പ സ്വാഗതവും ഹബീബ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: