വീട് കുത്തിതുറന്ന് മോഷണം

തലശേരി : വീട്ടുകാർ ബന്ധുവിൻ്റെ വിവാഹ സൽക്കാര ചടങ്ങിന് വീട് പൂട്ടി പോയതക്കത്തിൽ കവർച്ച.16 പവനും 7,000 രൂപയും കവർന്നു. ചിറക്കരയിലെ സച്ചി നിവാസിൽ താമസിക്കുന്ന മിസ് റിയയുടെ പരാതിയിലാണ് തലശേരി പോലീസ് കേസെടുത്തത്.വീടിൻ്റെ മുൻവശത്തെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ സാധന സാമഗ്രികളും വസ്ത്രങ്ങളും വാരിവലിച്ചിട്ടശേഷം അലമാരയിൽ സൂക്ഷിച്ച 16 പവൻ്റെ ആഭരണങ്ങളും 7000 രൂപയും കവർന്ന്കടന്നു കളയുകയായിരുന്നു. കണ്ണൂരിലെ ബന്ധുവിൻ്റെ സൽക്കാര ചടങ്ങ് കഴിഞ്ഞ് വന്ന ശേഷം വീട്ടുകാർ വീടിന് തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലായിരുന്നു കുടുംബം രാത്രിയിൽ കഴിഞ്ഞിരുന്നത്.
പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ എസ്.ഐ. അരുൺകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധിച്ചു തുടങ്ങി.