18 കാരിയെ കല്ലെറിഞ്ഞ യുവാവിനെതിരെ കേസ്
മേൽപറമ്പ്: അതിർത്തി തർക്കത്തിനിടെ പിതാവിനെ അയൽവാസി മർദ്ദിക്കുന്നത് മൊബെലിൽ പകർത്താൻ ശ്രമിച്ച 18 കാരിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചതായി പരാതി. കളനാട് കീഴൂരിലെ 18 കാരിയുടെ പരാതിയിലാണ് അയൽവാസിയായ അനിലിനെതിരെ മേൽപറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 12 ന് വൈകുന്നേരമാണ് സംഭവം. അതിർത്തി തർക്കത്തിനിടെ പിതാവിനെ മർദ്ദിക്കുന്നത് യുവതി മൊബെലിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് കല്ലെറിഞ്ഞ് പരിക്കേൽപിക്കുകയായിരുന്നു.തുടർന്ന് യുവതി മേൽപ്പറമ്പ് പോലീസിൽ പരാതിനൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.