വീട്ടിൽ കയറി തീയിട്ടതായി പരാതി
വെള്ളരിക്കുണ്ട്: മാതാപിതാക്കളും സഹോദരനും കുടുംബവും താമസിക്കുന്ന വീട്ടിൽ കയറി മുറിയിൽ സൂക്ഷിച്ചവസ്ത്രങ്ങളും മറ്റും തീയിട്ട് നശിപ്പിച്ചതായി പരാതി. വെള്ളരിക്കുണ്ട് ചീർക്കയത്തെ ടി.വി.ശശിയുടെ പരാതിയിലാണ് സഹോദരൻ രാജീവനെ (40) തിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 12ന് രാത്രിയിലാണ് സംഭവം. പിതാവിൻ്റെ പേരിലുള്ള സ്ഥലം ഇഷ്ടദാനമായി ശശിയുടെ പേരിൽ എഴുതി കൊടുത്തതിൻ്റെ വിരോധത്തിലാണ് മറ്റൊരു മകനായ രാജീവൻവീട്ടിൽ കയറി തീയിട്ടത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.