എം.ഡി.എം.എ.കടത്ത്; പ്രതി അറസ്റ്റിൽ

തലശേരി : ലഹരിമരുന്ന് കടത്ത് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കൊളച്ചേരികാവുംഭാഗത്തെ മുനവീർ ഫൈറൂസിനെ (24) യാണ് എസ്.ഐ.അരുൺകുമാർ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി ചിറക്കര ബി എം മുക്കിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് പോലീസ് സംഘത്തെ കണ്ട് മാരക ലഹരിമരുന്നായ 3.65 ഗ്രാംഎം.ഡി.എം.എ.യുംബൈക്കും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടത്.തുടർന്ന് തലശേരി പോലീസ് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്.ഐ.യും സംഘവും നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: