കണ്ണൂരിൽ ഇന്ത്യൻ ഭരണഘടനയും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സ്പീക്കർ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: രാജ്യത്തിന്റെ ഭരണഘടനയും ഫെഡറലിസവും അത് സംരക്ഷിക്കേണ്ടവരിൽനിന്നുതന്നെ വെല്ലുവിളി ഉയരുന്നതിനാൽ കേരളത്തിലെ മുഴുവൻ പൗരൻമാരെയും ഭരണഘടന പഠിപ്പിക്കാൻ സംസ്ഥാന നിയമസഭ സംവിധാനമൊരുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഇതിനായി കുടുംബശ്രീപോലുള്ള പ്രസ്ഥാനങ്ങളുടെയും അഭിഭാഷകരുടെയും സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ഭരണഘടനയും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷനായിരുന്നു. ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പി. ശശീന്ദ്രൻ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്. ഇ.കെ .നാരായണൻ, കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയായി ഉയർത്തുക,കോടതികൾക്ക് കെട്ടിടങ്ങൾ നിർമിച്ച് പശ്ചാത്തലസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ: ബി.പി. ശശീന്ദ്രൻ (പ്രസിഡന്റ്), വിനോദ് കുമാർ ചമ്പളോൻ (സെക്രട്ടറി), എം.കെ. വേണുഗോപാലൻ, കെ. വിശ്വൻ, ടി. സരള (വൈസ് പ്രസി.), പി.കെ. അൻവർ, ജി.പി. ഗോപാലകൃഷ്ണൻ, ആർ. ജഗദാബായി (ജോ. സെക്ര), ടി.വി. അജയകുമാർ (ട്രഷറർ).
പ്രസിഡന്റ് അഡ്വ. ബി.പി. ശശീന്ദ്രൻ, സെക്രട്ടറി അഡ്വ. വിനോദ്കുമാർ ചമ്പളോൻ