എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ലയനസമ്മേളനം

കണ്ണൂർ: വിദ്യാഭ്യാസമേഖലയിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിക്കേണ്ട പ്രൈമറിതലത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ പരിണിതഫലം ചർച്ചചെയ്യാൻ സർക്കാരും സമൂഹവും തയ്യാറാകണമെന്ന് മേയർ ‌ടി.ഒ.മോഹനൻ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയപഠനം നടത്താതെ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കിയാൽ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കാസ്മ), മാനേജേഴ്സ് അസോസിയേഷൻ ഓഫ് എയ്ഡഡ് പ്രൈമറി സ്കൂൾ (മാപ്സ്) ജില്ലാതല ലയനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് കാളിയത്ത് അധ്യക്ഷതവഹിച്ചു. പി.എസ്. ശശികുമാർ, ഉമർ ഫാറൂഖ്, പി.യു.ഷുഹൈൽ, പി.ധനഞ്ജയൻ, എം. വേണുഗോപാലൻ, ഇല്യാസ് ടി.കുണ്ടൂർ, കെ.വി.കരുണാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: