കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു.

4 / 100

കൊട്ടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും കൊട്ടിയൂർ പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജയ്മോൻ കല്ലുപുരക്കകത്തിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ അറിയിച്ചു.

കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉളവാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സ്ഥാനാർത്ഥി നിർണ്ണയ ഉപസമിതിയും
ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം ജയ്മോനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: