പയ്യന്നൂർ അമാൻ ജ്വല്ലറിക്കെതിരെ കൂടുതൽ പരാതികൾ; ഒരു കോടിയോളം രൂപയുടെ തട്ടിപ്പെന്ന് സൂചന

കണ്ണൂർ പയ്യന്നൂരിലെ അമാൻ ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പിനെതിരെ പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തി. വിദേശത്ത് നിന്നടക്കം പതിനഞ്ചു പരാതികളാണ് ഇന്ന് പയ്യന്നൂർ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച ആറു പരാതികളിൽ വഞ്ചന കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്. 

ഇതു വരെ ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. ചില പരാതികളിൽ വ്യക്തത കുറവുള്ളതിനാൽ വിശദമായ അന്വേഷണത്തിന് ശേഷമെ എഫ്ഐആർ ഇടുകയുളളൂ. അമാൻ ഗോൾഡിന്റെ ഡയറക്ടർമാരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: