ശിശുദിനത്തിന്റെ ഭാഗമായി നാടെങ്ങും ആഘോഷങ്ങൾ നടക്കുമ്പോൾ വേറിട്ട മാതൃകാപ്രവർത്തനങ്ങളുമായി ജവഹർ ബാലജനവേദി

മട്ടന്നൂർ : ജവഹർ ബാലജനവേദി മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രാരി ആശ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് അന്നദാനവും, പായസവിതരണവും നടത്തി. കുട്ടികളോടൊപ്പം ഏറെ നേരം ചെലവഴിച്ചും, അവരോടൊപ്പം ശിശുദിനാഘോഷ പരിപാടികളിൽ പങ്കെടുത്തുമാണ് നേതാക്കൾ മടങ്ങിയത്. ജവഹർ ബാലജനവേദി മട്ടന്നൂർ ബ്ലോക്ക്‌ ചെയർമാൻ ദീപേഷ് എടയന്നൂർ, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ജിതിൻ.പി.കെ, ആദർശ് കൊതേരി, സൈനുദ്ധീൻ കൊളപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

baln2.jpg

bln3.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: