റഫാല്‍ അഴിമതി : പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ച ഹര്‍ജികള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. കേന്ദ്രസര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞ ഡിസംബര്‍ 14നു നല്‍കിയ വിധി പുനഃപരിശോധിക്കുമോയെന്നാണു കോടതി ഇന്നു വ്യക്തമാക്കുക.

വിധിയില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് സംബന്ധിച്ചു തെറ്റായ പരാമര്‍ശമുണ്ടായിരുന്നു. ഇതു തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലും കോടതി തീരുമാനം പറയും.പുനഃപരിശോധന വേണമെന്നാണു ഭൂരിപക്ഷ നിലപാടെങ്കില്‍ അതു കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടിയാവും. വേണ്ടെന്ന് വിധിയെങ്കില്‍ സര്‍ക്കാരിനു വിജയം.

കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ലും സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​ഷ​ണം ന​ട​ത്തി​യ​താ​യി സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണു കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. റ​ഫാ​ല്‍ കേ​സി​ല്‍ വി​ധി പ​റ​യു​ന്ന ബെ​ഞ്ച് ത​ന്നെ​യാ​ണ് ഈ ​കേ​സും പ​രി​ഗ​ണി​ക്കു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: