ശബരിമല യുവതി പ്രവേശനം ; സുപ്രീം കോടതി വിധി ഇന്ന്; സംസ്ഥാനത്ത്​ കനത്ത സുരക്ഷ

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​വ്യു ഹ​​ര്‍ജി​ക​ളി​ല്‍ ഇന്ന് വി​ധി വ​രാ​നി​രി​ക്കെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത ജാ​ഗ്ര​ത. വി​ധി​യു​ടെ മ​റ​വി​ല്‍ ആ​രെ​ങ്കി​ലും അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കോ, വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കോ ശ്ര​മി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ സ്വീകരിക്കുമെന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍അറിയിച്ചു.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തിരേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ന്മേ​ലു​ള്ള വി​ധി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇന്ന് പ്രഖ്യാപിക്കുക. രാ​വി​ലെ 10.30നാ​ണ് വി​ധി പ്ര​സ്താ​വം ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നല്‍കിയ അന്‍പ​തി​ല​ധി​കം ഹ​ര​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: