ബാലഗോകുലം കണ്ണൂർ താലൂക്ക് ഗോകുല സംഗമം നടത്തി.

കണ്ണൂർ: ബാലഗോകുലം കണ്ണൂർ താലുക്ക് ഗോകുല സംഗമം നടത്തി. ചാലാട് മൂകാംബിക ബാലികാ സദനത്തിലെ

വൈദേഹി സഭാഗൃഹത്തിൽ നടന്ന ഗോകുല സംഗമത്തിൽ താലൂക്കിലെ വിവിധ ഗോകുലങ്ങളിലെ കുട്ടികൾ ഒന്നിച്ചുചേരുകയും മാതൃകാ ഗോകുലം അവതരിപ്പിക്കുകയും ചെയ്തു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ പി.വി.ഭാർഗവന്റെ അദ്ധ്യക്ഷതയിൽ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. പി. സജീവൻ മാസ്റ്റർ, എം.രാജീവൻ, വിജേഷ് മണൽ, ജഗദീഷ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. ഷിബിൻ ചെറുവാക്കര സ്വാഗതവും ദിനേശൻ കണ്ണൂക്കര നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: