ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെ തിരഞ്ഞെടുത്തു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെ തിരഞ്ഞെടുത്തു.എസ്.സതീഷ് പ്രസിഡന്‍റും എസ്.കെ.സജീഷ് ട്രഷററുമാണ്. നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡിവൈഎഫ്ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തത്. പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: