ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

പാപ്പിനിശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പക്ടർ എ.ഹേമന്ത് കുമാറും സംഘവും പാപ്പിനിശ്ശേരി ചുങ്കം ആറോൺ യു.പി സ്കുളിന്റെ മുൻവശത്തു നിന്ന് പാപ്പിനിശ്ശേരിയിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിക്കവെ KL 13 AC 2824 ബൈക്കിൽ കടത്തുകയായിരുന്ന 100 ഗ്രാം ഉണക്ക കഞ്ചാവ് സഹിതം കണ്ണൂർ I വില്ലേജിലെ തുവരക്കോത്ത് വയൽ ഹൗസിൽ മോഹനന്റെ മകൻ ജയേഷിനെ പിടികൂടി. ഇയാളുടെ പേരിൽ NDPS കേസ് എടുത്തു. സംഘത്തിൽ IB പ്രി.. ഓഫിസർ സി.വി.ദിലീപ് PO അഡോൺ ഗോഡ് ഫ്രഡ് CEO മാരായ ദീപക് ‘ കെ.രാജീവൻ ‘ അഭിലാഷ് സി. എന്നിവർ ഉണ്ടായിരുന്നു. ഇയാൾ കുറെ വർഷങ്ങളായി കഞ്ചാവ് വിൽപ്പന നടത്തി വരുന്നയാളാണെന്ന് എക്സൈസ് ഇൻസ്‌പെക്ടർ ‘കണ്ണൂർ വാർത്തകൾ’ ഓൺലൈനിനോട് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: