ചരിത്രത്തിൽ ഇന്ന്: നവംബർ 14

ഇന്ന് ശിശുദിനം. 1889 ൽ ഇന്നേ ദിവസം ജനിച്ച ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്യ സമര സേനാനിയും എനിക്ക് ശേഷം എന്റെ വാക്കുകൾ അദ്ദേഹം പറയും എന്ന് മഹാത്മജി പറയുകയും ചെയ്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിന്റെ ജൻമദിനം. സോവിയറ്റ് യൂനിയന്റ മാതൃക സ്വീകരിച്ച് പഞ്ചവത്സര പദ്ധതി വഴി ഇന്ത്യയെ സൃഷ്ടിച്ച ശിൽപി. രാഷ്ട്രം 1955 ൽ ഭാരതരത്നം നൽകി ആദരിച്ചു…

International girls day

ഇന്ന് ലോക പ്രമേഹ ദിനം ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയ Dr Frederick Banting ന്റ ജൻമദിനം . 1923 ൽ വൈദ്യ ശാസ്ത്ര നോബൽ നേടി. മനുഷ്യനിൽ ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചു…

1680… Gottfried kirch, Newtons coment എന്നറിയപ്പെടുന്ന വാൽനക്ഷത്രം കണ്ടു പിടിച്ചു…

1883- ആർ. എൽ. സ്റ്റീവൻ സൺ ട്രഷർ അയലൻഡ് എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചു..

1908- ആൽബർട്ട് ഐൻസ്റ്റീൻ ക്വാണ്ടം തിയറി ഓഫ് ലൈറ്റ് പ്രസിദ്ധീകരിച്ചു..

1962- RAWയുടെ ഭാഗമായ special frontier force രൂപീകരിച്ചു…

2002_ നവജാത ശിശുക്കൾക്കായുള്ള അമ്മതൊട്ടിൽ പദ്ധതി കേരള സർക്കാർ ശിശുദിനത്തിൽ ആരംഭിച്ചു…

2004- National food for work പരിപാടി ആരംഭിച്ചു..

2006 – സമ്പൂർണ്ണ കായിക ക്ഷമതാ പരിപാടി ആരംഭിച്ചു…

2008- ചന്ദ്രയാൻ ദൗത്യത്തിന്റെ മൂൺ ഇംപാക്ട് പ്രോബ് (MIP) ചന്ദ്രനിൽ പതിച്ചു..

ജനനം

1861- ഫ്രഡറിക്സ് ജാക്സൺ ടേണർ – US ചരിത്രകാരൻ.. Terner hypothesis പ്രഖ്യാപിച്ചു

1891- ബീർബൽ സാഹ്നി – സസ്യ ഭൗമ ശാസ്ത്രജ്ഞൻ..

1904- ഹാരോൾഡ് ലാർവുഡ്.. ഇംഗ്ലിഷ് ടെസ്റ്റ് ബൗളർ… ബോഡി ലൈൻ പരമ്പരയിലെ പ്രധാന ബൗളർ..

1918- സി.ജെ. തോമസ്. വിമർശകൻ നാടക കൃത്ത്.. ഭാര്യ റോസി തോമസ് എഴുതിയ ഇവൻ എന്റെ പ്രിയ സി.ജെ അതി പ്രശസ്തി നേടി… ധിഷണയുടെ ഹിമഗിരിശൃംഗം എന്ന് അഴിക്കോട് മാസ്റ്റർ വിശേഷിപ്പിച്ചു..

1924- കെ. ഇ. മത്തായി… പാറപ്പുറത്ത് എന്ന പേരിൽ പ്രസിദ്ധനായ മലയാള നോവലിസ്റ്റ്

1942- ഇന്ദിരാ ഗോസ്വാമി – ആസാമീസ് സാഹിത്യകാരി.. 2000 ലെ ജ്ഞാനപീഠം ജേതാവ്…

1943- ആദിത്യ ബിർല – വ്യവസായി

1946.. ഭരതൻ – മലയാള സിനിമയിൽ മാറ്റത്തിന്റെ വേറിട്ട വഴി നടന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച സംവിധായകൻ..

1967- സാബാ കരിം – ഇന്ത്യൻ വിക്കറ്റ് കീപ്പർ

1971- ആഡം ഗിൽക്രിസ്റ്റ്. ഓസിസ് വിക്കറ്റ് കീപ്പർ

1985- മനോജ് തിവാരി – ഇന്ത്യൻ ക്രിക്കറ്റർ

ചരമം

1938- ലാലാ ഹൻസ് രാജ് – ആര്യസമാജ പ്രവർത്തകൻ – സാമുഹ്യ പരിഷ്കർത്താവ്..

1967- സി.കെ. നായിഡു.. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ

1995- എം.കെ.കൃഷ്ണൻ – മുൻ ഹരിജന ക്ഷേമ വകുപ്പ് മന്ത്രി..

1995- എൻ.എൻ പിള്ള – മലയാള നാടക കുലപതി .. മലയാള സിനിമയിലെ അഞ്ഞൂറാൻ .. നടൻ വിജയരാഘവന്റെ അച്ഛൻ

2002- ഇ.എം.ശ്രീധരൻ.. സാഹിത്യ പ്രവർത്തകൻ, പത്ര പ്രവർത്തകൻ. ഇ.എം.എസിന്റെ പുത്രൻ

2013 – അഗസ്റ്റിൻ – മലയാള സിനിമ നടൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: