ചേലേരി ഗവ. മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് കഥ, കവിത രചനാ മത്സരങ്ങളിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ചേലേരി : ചേലേരി ഗവ. മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് കഥ, കവിത രചനാ മത്സരങ്ങളിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. പതിനഞ്ച് വയസ്സിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. പത്ത് പേജിൽ കവിയാത്തതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം സൃഷ്ടികളാണ് അയക്കേണ്ടത്. ഡിസംബർ 15 ന് മുമ്പ് ഹെഡ്മാസ്റ്റർ, ചേലേരി ഗവ.മാപ്പിള എൽപി സ്കൂൾ, പി.ഒ ചേലേരി, 670604 എന്ന വിലാസത്തിൽ അയക്കുക. gmlpscheleri123@gmail.com എന്ന ഇമെയിൽ വിലാസത്തിലും അയക്കാവുന്നതാണ്. സമ്മാനാർഹമായ രചനകൾ സോവനീറിൽ പ്രസിദ്ധീകരിക്കും. കൂടുതൽ അറിയാൻ : 9747510786, 8547584975 നമ്പറിൽ വിളിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: