ക​ണ്ണൂ​രില് നിന്നുള്ള ആ​ദ്യ വിമാനയാത്രാ ബുക്കിംഗ്: ടി​ക്ക​റ്റു​ക​ള് 55 മി​നി​റ്റി​നു​ള്ളി​ല് വി​റ്റു​തീ​ര്​ന്നു

ക​ണ്ണൂ​ര്: ക​ണ്ണൂ​ര് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല് നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ന്റെ ടി​ക്ക​റ്റു​ക​ള് 55 മി​നി​റ്റി​നു​ള്ളി​ല് വി​റ്റു​തീ​ര്​ന്നു. ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ല് ക​ണ്ണൂ​രി​ല് നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള എ​യ​ര് ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ 186 ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റു​തീ​ര്​ന്ന​ത്. ഡി​സം​ബ​ര് ഒ​മ്ബ​തി​നാ​ണ് എ​യ​ര്​ഇ​ന്ത്യ എ​ക്​സ്പ്ര​സി​ന്റെ വി​മാ​നം യാ​ത്ര​ക്കാ​രു​മാ​യി അ​ബു​ദാ​ബി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ക.

അ​ബു​ദാ​ബി, റി​യാ​ദ്, മ​സ്ക​റ്റ്, ഷാ​ര്​ജ, ദോ​ഹ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്​വീ​സു​ക​ളു​ടെ ബു​ക്കിം​ഗാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല് ന​ട​ക്കു​ന്ന​ത്.

ആ​ഴ്ച​യി​ല് റി​യാ​ദി​ലേ​ക്ക് മൂ​ന്ന് ദി​വ​സ​വും അ​ബു​ദാ​ബി​യി​ലേ​ക്ക് നാ​ല് ദി​വ​സ​വും സ​ര്​വീ​സ് ന​ട​ത്തും. ഷാ​ര്​ജ, ദോ​ഹ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും നാ​ല് ദി​വ​സം സ​ര്​വീ​സു​ണ്ടാ​കും. മ​സ്ക​റ്റി​ലേ​ക്ക് മൂ​ന്ന് ദി​വ​സ​മാ​ണ് സ​ര്​വീ​സു​ണ്ടാ​കു​ക. ദു​ബാ​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല് സ​ര്​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. അ​ബു​ദാ​ബി​യി​ലേ​ക്ക് സ​ര്​വീ​സ് ന​ട​ത്താ​നു​ള്ള എ​യ​ര്​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ വി​മാ​നം എ​ട്ടി​നു വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ക​ണ്ണൂ​ര് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: