പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന് പിടിയിൽ
വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി കാഞ്ഞിരപ്പള്ളി ചെറുവള്ളി പാറയില്‍ വീട്ടില്‍ ഷിബിനെ(22) വര്‍ക്കല പൊലീസ് പിടികൂടി.
വര്‍ക്കലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിയായി നിന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി 2016 ഒകേ്ടാബര്‍, നവംബര്‍ മാസങ്ങളില്‍ വര്‍ക്കല ബീച്ചിലെ റിസോര്‍ട്ടില്‍ പലതവണയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്നു ഗര്‍ഭിണിയായ പെണ്‍കുട്ടി 2017 ജൂലൈയില്‍ പ്രസവിച്ചു. പിന്നീട്, പെണ്‍കുട്ടി എറണാകുളം കോടനാട് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിന്മേല് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണു വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടിയത്.