ചീട്ടുകളി 6 പേർ പിടിയിൽ; 1,19,800 രൂപ പിടിച്ചെടുത്തു

ചൊക്ലി: വാടകമുറി കേന്ദ്രീകരിച്ച് പണം വെച്ച്ചീട്ടുകളി പോലീസ് റെയ്ഡിൽ ആറംഗ സംഘം പിടിയിൽ. ചൊക്ലി സ്വദേശികളായ സിറാജ് (41), അബ്ദുൾ ഖാദർ (52), ഹരീന്ദ്രൻ (47), കവിയൂരിലെ കെ.പി.ആഷിഖ് (46), മാരാങ്കണ്ടിയിലെ മനാഫ് (35), മാഹി കനിവടത്തെ നാസർ (57) എന്നിവരെയാണ് ചൊക്ളി എസ് ഐ.സൂരജ് ഭാസ്കറിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സരൂഷ്, സുജിത്, സീനിയർ സി പി ഒഡ്രൈവർ ചിത്രൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 11.45 ഓടെ മാരാങ്കണ്ടി റജിസ്ട്രാർ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽ വെച്ചാണ് ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. കളിസ്ഥലത്ത് നിന്ന് 1,19,800 രൂപയും പോലീസ് പിടിച്ചെടുത്തു.