ബസ് യാത്രക്കിടെ വീട്ടമ്മയുടെ മൂന്ന് പവൻ്റെ മാല മോഷണം പോയി.

പയ്യന്നൂരിൽ നിന്നും ബസ് യാത്രക്കിടെ വീട്ടമ്മയുടെ മൂന്ന് പവൻ്റെ മാല മോഷണം പോയി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനി ശാന്തയുടെ മാലയാണ് കവർന്നത്. മാലയുടെ താലി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരത്ത് എത്തുമ്പോഴെക്കാണ് മോഷണം തുടർന്ന് പയ്യന്നൂരിലെത്തി പോലീസിൽ പരാതി നൽകി.