കണ്ണൂർ ചാലക്കുന്ന് ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു

കാടടിച്ചിറ – കണ്ണൂർ സംസ്ഥാന പാതയിൽപാചക വാതക ടാങ്കർ നിയന്ത്രണം വിട്ട് റെയിൽ പാളം ഭാഗത്തേക്ക് കയറി. ഇന്നു രാവിലെ 7.30 ഓടെ ആയിരുന്നു അപകടം.
കാടാച്ചിറ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുന്ന TN 90 M 29 83 നമ്പർ ടാങ്കർ ലോറിയാണ് ചല ചിന്മയ കോളജ് ബസ്റ്റോപ്പിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് റെയിൽവേ ട്രാക്ക് ക് ഭാഗത്തേക്ക് ഇടിച്ച് നിന്നത്.
ടാങ്കർ ലോറി കാലിയായതിനാൽ അപകടമൊഴിവായി. വൺവേ റോഡായതിനാൽ അപകട സമയം എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ ഇല്ലാതിരുന്നതും അപായ മൊഴിവാക്കി.
നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്ന് പൂർണമായും ഒഴിവായതിനാൽ ഗതാഗത തടസ്സവും ഉണ്ടായില്ല.