യുവാവിനെതിരെ പോക് സോകേസ്
പഴയങ്ങാടി: പേയിംഗ് ഗസ്റ്റായി താമസിക്കുന്ന പ്ലസ് ടുവിദ്യാർത്ഥിനിയുടെ മുറിയിൽ അസമയത്ത് അതിക്രമിച്ച് കയറിയ യുവാവ് പീഡിപ്പിച്ചു.കഴിഞ്ഞ മാസത്തിലെ ഒരു ദിവസമാണ് സംഭവം. ഏഴോം പഞ്ചായത്ത് പരിധിയിൽപ്പെട്ട വീട്ടിൽ സുഹൃത്തായ വിദ്യാർത്ഥിനിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 17 കാരിയെയാണ് രാത്രിയിൽ മുറിയിൽ അതിക്രമിച്ച് കയറി അസ്ലം എന്ന യുവാവ് പീഡിപ്പിച്ചത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പഴയങ്ങാടിപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.