തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

മയ്യിൽ: കുട്ടി ശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അന്ധവിശ്വാസങ്ങൾക്കതീതമായി പൗരനെ വളർത്തിയെടുക്കാൻ ശാസ്ത്രോത്സവത്തിന് സാധിക്കണമെന്ന് എം.എൽ.എ. പറഞ്ഞു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൾ മജീദ് അധ്യക്ഷതവഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ, ഹയർ സെക്കൻഡറി ക്ലസ്റ്റർ കൺവീനർ പ്രിൻസിപ്പൽ എം.കെ.അനൂപ്കുമാർ, ജില്ലാ പഞ്ചായത്തംഗം കെ.താഹിറ, കെ.ബാലസുബ്രഹ്മണ്യം, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി.ഷമീമ, എൽ.നിസാർ, ബി.പി.സി.ഗോവിന്ദൻ എടാടത്തിൽ, ഇ.കെ.വിനോദൻ, പി.ടി.എ. പ്രസിഡന്റ് കെ.പി.പി.അബ്ദുൾ സലാം, പ്രിൻസിപ്പൽ കെ.രാജേഷ്കുമാർ, കെ.ഹരീഷ് എന്നിവർ സംസാരിച്ചു. 14-ന് ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ.ടി. മേളകൾ നടക്കും. സമ്മാനദാനം വൈകീട്ട് നാലിന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള നിർവഹിക്കും.