നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്ക്.

പേരാവൂർ.വയനാട്ടിൽ നിന്നും ഇരിട്ടിഭാഗത്തേക്ക് സിമൻ്റ് കയറ്റിവരികയായിരുന്ന ടോറസ് ലോറി കേളകംനിടും പൊയിലിൽ സെമിനാർ വില്ലക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർക്കും സഹായിക്കും സാരമായി പരിക്കേറ്റു. ഡ്രൈവർപാട്യം സ്വദേശി രജീഷ് (41), ക്ലീനർചാവശേരി സ്വദേശി ബാബു (36) എന്നിവർ ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് അപകടം സിമെൻ്റ് ചാക്കുകളുമായി പോകുകയായിരുന്ന കെ.എൽ01. കെ.ഇ.9171 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഡ്രൈവറെയും ക്ലീന റെയും പിന്നാലെയെത്തിയ വാഹനയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെപേരാവൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
ലോറിയിൽ നിന്നും സിമൻറ് ചാക്കുകൾ നിലത്തേക്ക് വീണിട്ടുണ്ട് ‘

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: