തളിപ്പറമ്പിലെ സ്കൂൾ ഓഫീസിൽ മരപ്പട്ടിയും കുഞ്ഞുങ്ങളും

തളിപ്പറമ്പ് : ഗവ. മാപ്പിള യു.പി. സ്കുൾ സ്കൂൾ ശുചീകരണത്തിനിടെ ഓഫീസിലെ അലമാരയിൽ മരപ്പട്ടിയെയും നാല് കുഞ്ഞുങ്ങളെയും കണ്ടെത്തി. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. തുടർന്ന് സ്കൂധികൃതർ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.

മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെൻറർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം സ്ഥലത്തെത്തി മരപ്പട്ടികളെ പിടികൂടി. ഇവയെ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് കൈമാറി. കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തിയാൽ ആവാസകേന്ദ്രത്തിൽ വിട്ടയക്കാനാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: