സര്‍വ്വകക്ഷി യോഗം പ്രഹസനം: ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

ഇരിട്ടി : എടൂര്‍ – കമ്പനിനിരത്ത് – പാലത്തിന്‍കടവ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അങ്ങാടിക്കടവില്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍കമ്മിറ്റി. ഇന്ന് നടത്തുന്ന യോഗം വെറും പ്രഹസനമാണ്. ഏകദേശം ഒരു വര്‍ഷം മുന്‍പ് 253.16 കോടി അഡ്മിനിസ്‌ട്രേറ്റീവ് സാന്‍ക്ഷന്‍ ലഭിച്ച 21 കിലോമീറ്റര്‍ റോഡ് ടെണ്ടര്‍ ഉറപ്പിച്ചിരിക്കുന്നത് 128.435 കോടി രൂപക്ക് ആര്‍ഡിഎസ് കമ്പനിയാണ്. എന്നാല്‍ മേല്‍ കമ്പനി ഇരിക്കൂറിലുള്ള മറ്റൊരു കമ്പനിക്ക് സബ് ടെണ്ടര്‍ കൊടുക്കുകയാണ് ഉണ്ടായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും എംഎല്‍എയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പൊതുവായ ഒരു യോഗം വിളിച്ചിട്ടില്ല. ഇത് സംശയാസ്പദമാണ്. ജനങ്ങളുമായി സംസാരിക്കാതെ മേല്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുമെന്ന് എം എല്‍ എയും പഞ്ചായത്ത് പ്രസിഡന്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്കിയത് പൊതുജനങ്ങളോടും സര്‍വ്വകക്ഷിയോഗം വിളിക്കാതെയുമാണ്. എന്നാല്‍ ഇപ്പോള്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കുന്നത് തികച്ചും നിയമവിരുദ്ധവും ഹൈക്കോടതിയില്‍ നിലവിലുള്ള കേസിനെ അട്ടിമറിക്കാനാണ് ശ്രമം എന്നും അത്‌കൊണ്ട് ഇന്ന് നടത്താന്‍ ഉദേശിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല എന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.എം. ഫിലിപ്പ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: