കൊവിഡ്: കണ്ണൂർ ജില്ലയില്‍ 438 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 438 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 438 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 14) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 11661 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 286 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 50 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും എംഐടി ഡിസിടിസിയില്‍ നിന്ന് 14 പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരും സ്‌കൈ പേള്‍ ഹോട്ടലില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒമ്പത് പേരും എകെജി ഹോസ്പിറ്റല്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, സ്പോര്‍ട്സ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതവും ജിം കെയറില്‍ നിന്ന് നാല് പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും രോഗമുക്തരായിട്ടുണ്ട്. ആസ്റ്റര്‍ മിംസ് കണ്ണൂര്‍, മുണ്ടയാട് സിഎഫ്എല്‍ടിസി, പ്രീമെട്രിക് ഹോസ്റ്റല്‍, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആയുര്‍വേദ സിഎഫ്എല്‍ടിസി, എം സി കാലിക്കറ്റ്, ധനലക്ഷ്മി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കിംസ് ആഷിഫാ ഹോസ്പിറ്റല്‍ മലപ്പുറം, കൊളശ്ശേരി സിഎഫ്എല്‍ടിസി, മാഹി ഹോസ്പിറ്റല്‍, മൈത്ര ഹോസ്പിറ്റല്‍, സീലാന്റ് ഹോട്ടല്‍, എസ്എംഡിപി ചെറുകുന്ന്, അള്‍ട്ടിമേറ്റ് റസിഡന്‍സി കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: